എന്‍റെ നാട് ചരിത്രം ഉറങ്ങുന്ന തൂണേരി.
തൂണേരിയുടെ പൊതുവിവരം
ഇര്‍ഫാന.പികെ.
കടത്തനാടിന്റെ
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്‍റെ മണ്ണിലെ തൂണേരി എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ
വാസം. അവിടെ മഹത്തായ പാരമ്പര്യമുള്ള പുതുക്കുടി തറവാട്ടിലാണ് എന്‍റെ ജനനം.അര
നൂറ്റാണ്ട് മുന്‍പ് തൂണേരി എന്ന ഗ്രാമത്തിന്‍റെ കാണപ്പെട്ട ദൈവമാണ് മൊയ്തു ഹാജി
എന്ന എന്‍റെ ഉപ്പാപ്പ. ജന്മിത്ത സമ്പ്രദായം നിലനിന്നിരുന്ന കാലമായതിന്നാല്‍
അന്നത്തെ തൂണേരിയുടെ മൂന്നില്‍ രണ്ട് ഭാഗവും മൊയ്തു ഹാജിയുടെ കൈവശമായിരുന്നു.
നാട്ടിലും വിദേശത്തും തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയിരുന്നു
ഇദ്ദേഹം.സിംഗപൂരിലായിരുന്നു വിദേശ വാസം.ധാരാളം സ്വത്ത് സമ്പാദ്യം ഉണ്ട്.അദ്ദേഹം ദാനശീലന്‍
ആയിരുന്നു .പാവങ്ങളെ സഹായിക്കലാണ് പതിവ്.ജാതി മത വ്യതാസമില്ലാതെ വാരിക്കോരി
കൊടുക്കും.ഇത്രയൊക്കെ ആണെങ്കിലും 49 ആം വയസ്സില്‍
മൊയ്തു ഹാജി വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായ അധ്യാപകനായിരുന്ന
ഇസ്മായിലിന്റെ മകളാണ് ഞാന്‍.മൊയ്തു ഹാജിയെപ്പോലെതന്നെ 49 ആം വയസ്സിലാണ് എന്‍റെ
ഉപ്പ വിട പറഞ്ഞത്.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്ക്
പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് തൂണേരി. ഗ്രാമമായതിനാല്‍
തന്നെ ഗ്രാമ പഞ്ചായത്ത്
ഭരണം നടത്തുന്നതാണ്.തൂനീരിയുടെ മൊത്തം വിസ്തൃതി
15.45 ച.കി.മി. ആണ്.തൂണേരിയുടെ വടക്ക് ചെക്കെട്ട് കിഴക്ക് നാദാപുരം കിഴക്ക് പുറമേരി.പടിഞ്ഞാറു കച്ചേരി പഞ്ചായത്തുകളാണ്.പഴയ മലബാര്‍ ജില്ലയില്‍ ആദ്യമായി രൂപീകരിച്ച
പഞ്ചായത്തുകളില്‍ ഒന്നാണ് തൂണേരി പഞ്ചായത്ത്. നിലവില്‍ ഇവിടുത്തെ ജനസംഖ്യ 20208 ആണ്. ഇതില്‍
സാക്ഷരതര്‍ 85 % ആണ്. വിദ്യാസംമ്പന്നമായ ഗ്രാമമാണ് ഇത്.തൂണേരി ഒരു ചെറു പട്ടണമാണ്. ഈ
ഗ്രാമത്തില്‍ എല്‍.പി.,യു.പി സ്കൂളുകള്‍ ,നഴ്സറി, എന്നിവ ഉണ്ട്.ഇവിടെ നിരവധി ഗവ:
സ്ഥാപനങ്ങളുണ്ട്.ഇവിടെ പ്രധാനമായും ഉത്സവങ്ങല്‍ക്കാന് പ്രാധാന്യമാണ്.മത സൗഹാര്‍ദം
നിലനില്‍ക്കുന്ന നാടാണിത്.ജാതി മത വ്യത്യാസമില്ലാതെ നിരവധി സൗജന്യ ക്യാമ്പുകള്‍
ഇവിടെ ഉണ്ട്.
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കര്‍ഷക ഗ്രാമമാണ് ഇത്.ഇവിടുത്തെ
പ്രധാന തൊഴില്‍ കാര്‍ഷിക മേഖലയാണ്.നെല്‍കൃഷി ആണ് ഇവിടെ പ്രാധാന്യം. മറ്റു വിളകള്‍
ധാരാളം കൃഷി ചെയ്തിരുന്നു.ഇവിടെ ജാതി വ്യവസ്ഥ നിലനിന്നിരുന്നു.വയല്‍ പ്രദേശത്ത്
നെല്‍കൃഷി ചെയ്തിരുന്നു. കൃഷിയുടെ മുഖ്യ സ്രോതസ്സാണ് കന്നുകാലികള്‍.
വിദ്യാഭ്യാസ ചരിത്രം.
തൂണേരിയിലെ ആദ്യത്തെ സ്കൂള്‍ നിലവില്‍ വന്നത് 1881ലാണ്.ആദ്യം ഇവിടെ
പ്രൈമറി സ്കൂളുകള്‍ ഉണ്ടായത്. പിന്നീട് അത് എല്‍.പി.യു.പി. സ്കൂളുകളായി മാറിയത്.മിക്ക
കുട്ടികളും ഇവിടെയാണ് പഠിച്ചത്.
വ്യാവസായിക ചരിത്രം
ഒട്ടേറെ കുടില്‍ വ്യാവസായങ്ങള്‍ മുന്‍കാലത്ത് ഇവിടെ
ഉണ്ടായിരുന്നു.ഉദാ: പപ്പട നിര്‍മ്മാണം,അവില്‍ നിര്‍മ്മാണം.പരമ്പരാഗതമായി കൈത്തറി
വ്യവസായങ്ങള്‍ ഇവിടെ ഉണ്ട്.ഇവിടെ കളിമണ്‍ വ്യവസായ സഹകരണസംഖം ഉണ്ട്.
സാംസ്കാരിക ചരിത്രം
തൂനെരിക്കും ഉണ്ട് ഒരു
മഹത്തായ ഒരു സംസാരിക പാരമ്പര്യം.കഥകളിയും അര്‍ബനമുട്ടും ഒപ്പനയും ഈ പരംപര്യതിനെ
ഭാഗമാണ്. ഇസ്ലാം മതക്കാരുടെ പഴയ ആരാധനാലയങ്ങള്‍ ഉണ്ട്.പരദേവത ക്ഷേത്രങ്ങളും
ഉണ്ട്.മത ആചാരങ്ങള്‍ക്ക് പ്രാധാന്യവും പ്രോല്‍സാഹനങ്ങളും നല്‍കിയിരുന്നു
എല്ലാവരും.ഇന്നും ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനില്‍ക്കുന്നുണ്ട്. തൂനെരിയിലെ
ജനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്.