Friday, 4 September 2015

എന്‍റെ ഗ്രാമം കതിരൂര്‍

 റംശീന വി. പി  കതിരൂർ  

ഇസ്‌ലാമിക് ഹിസ്റ്ററി 2011-2014 

തലശ്ശേരി‌ നഗരത്തിന് കിഴക്കുഭാഗത്തായാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത്‌ സ്ഥിതി ചെയ്യുന്നത്. ആകെ ഭൂവിസ്തൃതി 12.30 ച.കീ. മീറ്റര്‍ആണ്. 2001ലെ സെന്‍സസ് പ്രകാരം 28989 പേര്‍ ഇവിടെ അധിവസിക്കുന്നു.17വാര്‍ഡുകളാണ് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ളത്.സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പഞ്ചായത്തുകളിലൊന്നായി കതിരൂര്‍ ഇന്ന്‍ മാറിക്കഴിഞ്ഞു. ആരോഗ്യമേഖല, വിദ്യാഭ്യാസമേഖല തുടങ്ങി എല്ലാ മേഖലകളിലും കതിരൂര്‍ ഇന്ന്‍ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്. മാലിന്യമുക്ത പഞ്ചായത്തായി കതിരൂര്‍ ഇന്ന്‍ മാറിയിട്ടുണ്ട്. പ്ലാസ്റ്റിക്‌ റിസൈക്കിള്‍ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ്‌ സേവന പ്രവര്‍ത്തനങ്ങളിലൂടെയും കതിരൂരിനെ മറ്റ്‌ പഞ്ചായത്തുകളില്‍ നിന്നും വ്യത്യസ്ത്നാക്കി മാറ്റുന്നു.
കതിരൂര്‍ എന്നാല്‍ “കതിരവന്‍റെ നാട്” എന്ന വിശേഷണത്താല്‍ അറിയപ്പെടുന്നു. ആദ്യകാലങ്ങളില്‍ കതിരൂര്‍ നെല്‍വയലുകള്‍ നിറഞ്ഞ പച്ചിലകളുള്ള പ്രദേശമായിരുന്നു. എന്നാല്‍ ഇന്ന്‍ ആ വയലുക്കളല്ലാം വന്‍ കെട്ടിടങ്ങളായി മാറിയിരിക്കുന്നു. ശ്രീ സൂര്യനാരായണ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നത് കൊണ്ടാണ് കതിരൂരിന് “കതിരവന്‍റെ നാട്” എന്ന പേര് വരാന്‍ കാരണം എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. നൂറുകണക്കിനാളുകള്‍ ദിനംപ്രതി  സന്ദര്‍ശനം നടത്തുന്ന ഈ നാട് പ്രസക്തവുമാണ്.
ജാതി മത ഭേതമന്യേ ജനങ്ങള്‍ ഒത്തൊരുമയോടെ ഒരമ്മ പെറ്റ മക്കളെപ്പോലെ കഴിയുന്നവരാണ് കതിരൂര്‍ നിവാസികള്‍. സന്തോഷങ്ങളും സൗഹൃദങ്ങളും കളിയാടുന്ന എന്‍റെ സ്വന്തം നാട് ഒരു വ്യക്തിയുടെ ഒരോ ആഘോഷങ്ങളിലും ദുഃഖങ്ങളിലും എല്ലാവരും പങ്കുചേരുന്നു. ഇത് പോലുള്ള നാടുകള്‍ ഇന്ത്യയില്‍ തന്നെ കുറവായിരിക്കുമെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. അത് പോലെ തന്നെ കതിരൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗ്രാമസഭ പല പരിപാടികളും നടത്തപ്പെടുന്നു. അതില്‍ നിന്ന്‍ പാവപ്പെട്ട വിഷമത അനുഭവിക്കുന്ന കുടുംബത്തെ പ്രത്യേകം കണ്ടെത്തുകയും അവര്‍ക്ക് പല  വിധത്തിലുള്ള സഹായങ്ങളും നല്‍കുകയും ചെയ്യുന്നു. അത് പോലെ വിദ്യാര്‍ത്ഥികള്‍ക്ക് കളരി അഭ്യാസം നല്‍കിവരുന്നു.
ആദ്യകാലങ്ങളില്‍ കതിരൂര്‍ “കളരി” യഭ്യാസം കൊണ്ട് അറിയപ്പെട്ട് നാടായിരുന്നു. നാണു കുരിക്കളുടെ നേതൃത്വത്തില്‍ കളരി അഭ്യസിക്കാന്‍ മറ്റ്‌ പല ദിക്കുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വരാറുണ്ട്. അദ്ദേഹത്തിന്‍റെ പിന്‍ തുടര്‍ച്ചക്കാര്‍ ഇന്നും ഇവിടെ താമസിക്കുന്നു. കതിരുരിനെ കുറിച്ച് എഴുതുകയാണെങ്കില്‍ എല്ലാ വിധ മേഖകളിലും ഉന്നത സ്ഥാനം കൈവരിച്ച ഒരു നാട് അത് കതിരൂര്‍ മാത്രമായിരിക്കും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഏതൊരു നഗരത്തെയും വെല്ലുന്ന സൗകര്യങ്ങള്‍ അത് കതിരൂര്‍കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ ഒരു കൊച്ചു ഗ്രാമത്തില്‍ ഹയര്‍സെക്കന്‍റെറിസ്കൂളുകള്‍, ഹോസ്പിറ്റല്‍, വില്ലേജ ഓഫീസ്,പോലീസ് സ്റ്റേഷന്‍, ബാങ്കുകള്‍, രജിസ്റ്റര്‍ ഓഫീസ്, ഷോപ്പിംഗ് സെന്‍റര്‍ തുടങ്ങി എല്ലാം ഇവിടെ ഒത്തൊരുമിക്കുന്നു. കതിരൂരിനെ ഏതൊരു പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ സാധിക്കുകയില്ല. അത് പോലെ “പൂമ്പാറ്റകളുടെ പറുദീസ” യായി കതിരൂരിനെ ഇന്ന്‍ വിശേഷിപ്പിക്കുന്നു. പലതരത്തില്‍ലുള്ള പൂമ്പാറ്റകളെക്കുറിച്ച് പഠിക്കുകയും അവയുടെ വളര്‍ച്ചാഘട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മനസിലാക്കുകയും ചെയ്യുന്നു.
     കതിരൂരില്‍ എല്ലാവരുടെയും ശ്രദ്ധ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഗവഃ കതിരൂര്‍ വൊക്കെഷണള്‍ ഹയര്‍സെക്കന്‍ററി സ്കൂളിലേക്കാണ് പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ററി തലം വരേയുള്ള സ്ക്കൂളാണ് കതിരൂര്‍ സ്കൂള്‍. ഞാന്‍ അവിടെ ഹയര്‍സെക്കന്‍ററി പഠനം പൂര്‍ത്തിയാക്കിയതിനാല്‍ സ്ക്കുളിനെ ക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാന്‍ സാധിച്ചു. ആദ്യകാലങ്ങളിലുള്ള കണ്ണൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട ഹയര്‍സെക്കന്‍ററി സ്ക്കൂളുകളില്‍ ഒന്നായിരുന്നു. സ്മൂഹത്തിലെ സിനിമ രാഷ്ട്രിയ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കതിരൂര്‍ സ്ക്കൂളില്‍ പഠിച്ചവരാണ്. വിദ്യാലയ മുത്തശ്ശികളില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്ക്കുളാണിത്. ഏതാണ്ട് നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ സ്ക്കൂള്‍ എന്നും നാട്ടുകാരുടെ അഭിമാനമാണ്. തുടക്കം മുതല്‍ ഇപ്പോള്‍ വരെS.F.I. മാത്രമാണ് ഈ സ്ക്കൂളില്‍ വിജയം കൊയ്യുന്നത്. പഠന പ്രവര്‍ത്തന  വിഷയങ്ങളില്‍ കതിരൂര്‍ മറ്റ് സ്ക്കൂളുകള്‍ക്ക് മാതൃകയാണ്. കലോഝവങ്ങളിലും കായിക വേളകളിലും കതിരൂര്‍ സ്ക്കൂളിന്‍റെ നിറ സാനിദ്ധ്യമുണ്ടായിരിക്കുമെന്ന്‍ തീര്‍ച്ച. കതിരൂര്‍ സ്കൂളിലേക്ക്  വരുന്ന ആരെയും  ആകര്‍ഷിക്കുന്നത് സ്കൂളിന്‌ മുനിലുള്ള മുത്തശ്ശി മാവാണ്. അതിന്‍റെ ഒരോ ഇലകളും കൊഴിഞ്ഞു വീഴുന്നത് സഖാക്കളുടെ മുദ്രാവാക്യം കേട്ട് കൊണ്ടാണ്. തികഞ്ഞ  അച്ചടക്കവും കൃത്യ നിഷ്ട്ടതയുള്ള  വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉള്ളത്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന അധ്യാപകന്മാരാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പിന്നില്‍P.T.A സംഘാടകരാണ്. ഈ വര്‍ഷത്തെ മികച്ച P.T.A ക്കുള്ള അവാര്‍ഡിനും അര്‍ഹതയായിട്ടുണ്ട്. അത് പോലെ ശുചിത്വ വിദ്യാലയത്തിനുള്ള അവാര്‍ഡും കതിരൂരിനെ തേടി പല തവണ വന്നിട്ടുണ്ട്.
     ഈ വിദ്യാലയത്തിന്‍റെ പിന്‍വശത്തായ സര്‍വ്വ ശിക്ഷാ അഭിയാന്‍റെ  സെന്‍ററും പ്രവര്‍ത്തിക്കുന്നു. ഇവിടെ പല തരത്തിലുള്ള മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നു.
     കതിരൂര്‍ സി.പി.എമ്മിന്‍റെ ചെങ്കോട്ടയാണെന്ന്‍ അവകാശപ്പെടുന്ന പല രാഷ്ട്രിയ നേതാക്കന്‍മാരെയും നമുക്ക് കാണുവാന്‍ സാധിക്കും. ഏതൊരു വ്യക്തിയും കതിരൂരിലേക്ക്സ്വാഗതം ചെയ്യുന്നത് ചുവന്ന  ലിപികളിലുള്ള ബോര്‍ഡുകളായിരിക്കും അവയില്‍ നമുക്ക് കാണാന്‍ കഴിയുന്ന്ത്അവരുടെ മുദ്രാവാക്യങ്ങളും രക്തസാക്ഷികളുടെ ചിത്രങ്ങളുമായിരിക്കും. ചുവപ്പ് കൊണ്ട് അലങ്കരിച്ച കതിരൂരിനെ അന്യ ദേശക്കാര്‍ നോക്കിക്കാണുന്നത് ഭയത്തോട് കൂടിയാണ്. മറ്റുള്ള പാര്‍ട്ടികളും കുറഞ്ഞ തോതില്‍ ഇവിടെയുണ്ടെങ്കില്‍ എന്നും ബാലസംഘം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇവരുടെ കീഴില്‍ “വിറ്റ്നെസ്സ് ലൈബ്രറി ” സ്ഥിതി ചെയ്യുന്നു.
    കതിരൂരിന്‍റെ മുന്‍വശതതായി സംസ്ഥാനതല ചിത്രരചനാ അവാര്‍ഡിന് അര്‍ഹാനായിട്ടുള്ള ശിവ കൃഷ്ണ  മാഷിന്‍റെ നേത്രത്വത്തില്‍ ഒരു വിപുലമായ “ആര്‍ട്ട് ഗാലറി” ഇവിടെ സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന്‍റെ കീഴില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ചിത്രം വരക്കല്‍ പരിശീലിക്കുന്നു.
     കതിരൂര്‍ വോക്കെഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ മുന്‍വശത്തായി കതിരൂര്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പല രീതിയിലുള്ള കായിക മത്സരങ്ങളും അവിടെ നടക്കുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ ഒട്ടേറെ മത്സരങ്ങള്‍ അവിടെ അരങ്ങേരുന്നു. പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ “ടാലന്‍റ ഹണ്ട്” എന്ന പരിപാടിയും നടത്താറുണ്ട്.
     കതിരൂര്‍ സര്‍വ്വീസ് ബാങ്ക് ഇവിടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സംസ്ഥാന തലത്തെ ഏറ്റവും കൂടുതല്‍ നിക്ഷേപകാരുള്ള ഒരു സ്ഥാപനമാണിത്. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ അര്‍പ്പിച്ച ബാങ്കാണിത്. 55 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ ബാങ്ക് ഇന്നും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഇത് കൂടാതെ വനിതാ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയും ഇവിടെയുണ്ട്. അത് പോലെ തന്നെ കതിരൂരിലെ കൃഷിഭവന്‍ ഇവിടെ മുഖ്യപങ്ക് വഹിക്കുന്നു. ഗുണമേന്മയുള്ള പ്രത്യുല്‍ പാദനശേഷിയുള്ള വിത്തുകള്‍ സൗജന്യമായും വില്‍ക്കുറവിലും ജനങ്ങളിലെക്കെത്തിക്കുന്നു. കൃഷിയുടെ പ്രോത്സാഹത്തിന് വേണ്ടി പല വിധ പരിപാടികളും നടത്തപ്പെടുന്നു.


    മാലിന്യവിമുക്ത പഞ്ചായത്തിനുള്ള അവാര്‍ഡ് ഇന്ന്‍ കതിരൂരിനെ തേടിയെത്തിയിരിക്കുന്നു. കുടുംബശ്രിയുടെ ആഭിമുഖ്യത്തില്‍ പലവിധ പ്രവര്‍ത്തനങ്ങളും നടത്തപ്പെടുന്നു. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച എന്‍റെ കൊച്ചു ഗ്രാമം എന്നും എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുമെന്ന് തീര്‍ച്ച......

No comments:

Post a Comment