ഉമ്മത്തൂര്‍ എന്ന എന്‍റെ നാട്
കോഴിക്കോട് ജില്ലയില്‍
നാദാപുരം നിയോചക മണ്ഡലത്തില്‍ ചെക്യാട് പഞ്ചായത്തിലെ “ഉമ്മത്തൂര്‍” എന്ന കൊച്ചു
ഗ്രാമമാണ് എന്‍റെ നാട്.സാംസ്കാരിക ,വിദ്യാഭ്യാസപരമായും നിയോചക മണ്ഡലത്തിലെ മറ്റു നാടുകളെ അപേക്ഷിച്ച്
വളരെ മുന്നില്‍ നില്‍ക്കുന്ന നാടാണ് ഉമ്മത്തൂര്‍.ഇതിന്‍റെ പ്രധാന കാരണം
ചുറ്റുപാടും നിലകൊള്ളുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. ഗ്രാമ പ്രധേഷമായതിനാല്‍ തന്നെ
പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്നതാണ്. ഉമ്മതൂരിനെ മനോഹരമാക്കുന്ന മറ്റൊരു കാര്യം
മയ്യഴിപ്പുഴ നാടിന്‍റെ മൂന്നു ഭാഗത്ത് കൂടി ഒഴുകുന്നു എന്നതാണ്.ഇവിടെ നിരവധി
സ്കൂളുകളും കോളെജുകളും ഉണ്ട്.ഇത് തന്നെയാണ് ഉമ്മത്തൂര്‍
സാംസ്കാരിക,വിദ്യാഭ്യാസപരമായും വലരാന്‍ കാരണം. പ്രധാനമായും രണ്ട് മതങ്ങളാണ് ഇവിടെ
ഉള്ളത്.ഹിന്ദു മതവും,ഇസ്ലാം മതവും.ജനങ്ങള്‍ക്ക് അവരുടേതായ മതങ്ങളും രാഷ്ട്രീയവും
ഉണ്ടെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു.ഇതുകൊണ്ടുതന്നെ
ഇവിടെ വര്‍ഗീയ കലാപങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല.
ഉമ്മത്തൂരില്‍ “പാലോള്ളതില്‍”
എന്ന തറവാട്ടിലാണ് ഞാന്‍ ജനിച്ചത്.1940 ലാണ് എന്‍റെ ഉപ്പാപ്പ ഇവിടെ
കൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടെ വന്നത്. അന്ന ഇവിടെ പത്ത് തറവാടുകള്‍ മാത്രമേ
ഇവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് മുന്നൂറോളം വീടുകള്‍ ഉമ്മത്തൂരിലുണ്ട്.
അന്നത്തെ പ്രധാന കച്ചവട കേന്ദ്രം മാഹിയായിരുന്നു. ഇന്ന് ഉമ്മത്തൂരിനെ കണ്ണൂര്‍
ജില്ലയുമായി ബന്ധിപ്പിക്കാന്‍ മൂന്നു റോഡു പാളങ്ങള്‍ വന്ന്. അത്കൊണ്ട് തന്നെ
കച്ചവടത്തിന് വിസ്തൃതി കൂടി.ആശുപത്രികള്‍ കുറവായതിനാല്‍ ഉമ്മത്തൂരിലെ ജനങ്ങള്‍
തലശ്ശേരിയെ ആശ്രയിച്ചു. ഇവിടുത്തെ ഭാഷ വളരെ വ്യത്യസ്തമാണ്. സംസാര ഭാഷയില്‍ ഒരു
“ക്ക” കൂടുതലായി. ഉദാ:പോയിക്കാ, വന്നിക്കാ, തുടങ്ങിയവ.. ഭക്ഷണ കാര്യങ്ങളിലും
കല്യാണ കാര്യങ്ങളിലും ഉമ്മത്തൂര്‍ വളരെ വ്യത്യസ്തമാണ്.
No comments:
Post a Comment