Wednesday, 30 September 2015

കതിരൂര്‍ ഗ്രാമത്തിലെ ജനന ആചാരങ്ങള്‍ 

അഫ്സീന പി.പി
  ഒരു കുഞ്ഞ് ജനിച്ചാല്‍ ഒടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇകാമത്തും ചൊല്ലിക്കൊട്കും. പിന്നെ കുഞ്ഞിന്റെ നാവില്‍  മധുരം തൊട്ട്ക്കൊടുക്കണം. അടുത്തതായി പേരിടലാണ്‌ ,ഇത് പ്രസവിച്ച ഉടനയോ അല്ലെങ്കില്‍ ഏയാമത്തെ ദിവസമോ അതുമല്ലെങ്കില്‍ നാപപോളിക്കോ ആയിരിക്കും ഏയാമത്തെ ദിവസം മുടികളയുകയും ആണ്കുഞ്ഞാനെങ്കില്‍ സുന്നത്ത് കല്യാണവും നടത്താറുണ്ട്. ഇത് രണ്ടും നപോളിക്കും ചെയ്യാവുന്നതാണ് .സുന്നത് കല്യാണം ഒന്പത് വയസ് വരെയും ചെയ്യാം. കുഞ്ഞിന്റെ ആരോഗ്യത്തിന്‌ വേണ്ടിയും നന്മയ്ക്ക് വേണ്ടിയും അഖീഖ അറക്കാറുണ്ട് ഇത് കുഞ്ഞ് ജനിച്ചതുമുതല്‍ കുഞ്ഞിനു പ്രായപൂര്‍ത്തിയാകുന്നത് വരെ ചെയ്യാവുന്നതാണ്.അഖീഖ അറുത്തതിന്റെ വിഹിതം കുടുംബത്തിലെ എല്ലാവര്ക്കും എത്തിക്കേണ്ടതാണ്.പിന്നെ അയല്‍വാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും.
നാപോളി (നാല്പത് കുളി)
   കുഞ്ഞ് ജനിച് നാല്പതാം ദിവസത്തിലെ ചടങ്ങാണ് നാപോളി.ഈ ദിനത്തില്‍ കുട്ടിയുടെ ഉമ്മയുടെയും ഉപ്പയുടെയും ബന്ധുക്കളും അയല്‍വാസികളും വന്ന്‍ കുഞ്ഞിന് പുതുവസ്ത്രവും സ്വര്‍ണവും അണിയിക്കും.അടുത്ത കുടുംബത്തില്‍ പെട്ടവര്‍ കുഞ്ഞിന് സ്വര്‍ണവും കൊടുക്കും.അതുപോലെതന്നെ കുഞ്ഞിന്ടെ ഉമ്മയേയും അണിയിച് ഒരുക്കും. എന്നിട്ട് അവരേയും കൂട്ടി വീടിന്ടെ ഒരു വശത്ത് നിന്ന്‍ മറ്റൊരു വശത്തേക്ക് നടക്കും.വീട്ടിലുള്ള കായബലമുള്ള ഒരു തെങ്ങില്‍ വെള്ളമൊയിപ്പിക്കും.അവള്‍ വീട്ടില്‍ കയറുന്ന സമയത്ത് ഒരു ചട്ടിയില്‍ മിടായി നിറച് അവള്‍ അറിയാതെ ചട്ടി പൊട്ടിക്കും.അവളെ ചമയിക്കാന്‍ വരുന്നവര്‍ക്ക് ആദ്യം നല്‍കുക പെട്ടിപ്പത്തിലും ചായയുമാണ്.പെട്ടിപത്തില്‍ എന്നുപറഞ്ഞാല്‍ തലശ്ശേരിയിലും പരിസരത്തും മാത്രം കണ്ടുവരുന്ന ഒരു വിഭവമാണ്.അതിനുശേഷം മറ്റു വിഭവമാര്‍ന്ന ഭക്ഷണം നല്‍കി അവരെ സല്കരിക്കും
കാതുകുത്ത് കല്യാണം
എന്റെ പ്രദേശത്ത് നടത്തപ്പെടുന്ന ഒരു ചെറിയ ആചാരമാണ് ഇത്.ഒരു കുട്ടിക്ക് നിശ്ചിത പ്രായമെത്തിയാല്‍ ആ കുട്ടിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ കമ്മലുമായി വന്ന്‍ കാത് കുത്തി കൊട്ക്കും .ഈ കാലത്ത് വലിയ ചടങ്ങുകളോന്നുമില്ലാതയാനു ഈ ചടങ്ങ് നടത്തുന്നത്,   

No comments:

Post a Comment